യുദ്ധഭീഷണിക്കു പിന്നാലെ ആണവ മിസൈല്‍ പരീക്ഷണവുമായി വടക്കൻ കൊറിയ

അമേരിക്കക്കെതിരെ യുദ്ധഭീഷണിക്കുപിന്നാലെ നോര്‍ത്ത് കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണം.

North Korea, South Korea, USA  നോര്‍ത്ത് കൊറിയ, സൌത്ത് കൊറിയ, യു എസ് എ
കൊറിയ| സജിത്ത്| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (08:28 IST)
അമേരിക്കക്കെതിരെ യുദ്ധഭീഷണിക്കുപിന്നാലെ നോര്‍ത്ത് കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണം. 500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ഇന്നു രാവിലെ പരീക്ഷിച്ചത്. സിപ്പോ പ്രവിശ്യാ തീരത്തുനിന്നാണ് വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയന്‍ സേനാ വക്താവ് അറിയിച്ചു

ദക്ഷിണകൊറിയയും യുഎസുമായുള്ള വാര്‍ഷിക സേനാ അഭ്യാസത്തിന്റെ രണ്ടാം ദിനമായിരുന്നു മിസൈല്‍ പരീക്ഷണം. യുഎസിന്റെ സൈനിക സാന്നിധ്യം മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഉന്നയിച്ചാണ് യുദ്ധീഷണിയുമായി വടക്കൻ കൊറിയ രംഗത്തെത്തിയത്.

അമേരികയുടെ ഇത്തരത്തിലുള്ള ഇടപെടലുകളെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നും യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ഉടന്‍വിളിക്കണമെന്നും വടക്കൻ കൊറിയ ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിച്ചാണ് ഈവര്‍ഷം രണ്ടുതവണ വടക്കൻ കൊറിയ ഭൂഖണ്ഡാന്തര ആണവ മിസൈലുകള്‍ പരീക്ഷിച്ചിരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :