സ്റ്റോക്ക്‌ഹോം|
aparna shaji|
Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (16:07 IST)
ഊർജതന്ത്ര
നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഡേവിഡ് തൊലസ്, ദുൻകൻ ഹാൽഡേൻ, മൈക്കൽ കോസ്റ്റർലിറ്റ്സ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് സൈദ്ധാന്തിക തലത്തിൽ വെളിച്ചം വീശിയ ഗവേഷകരാണ് മൂന്ന് പേരും.
ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയതിനു പിന്നിൽ പ്രവർത്തിച്ച മൂന്ന് പേർക്കാകും ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേൽ എന്ന് പരക്കെ ഒരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ അത്തരം പ്രവചനങ്ങളെയെല്ലാം തീർത്തും ഒഴുവാക്കിയാണ് പ്രഖ്യാപനം വന്നത്.