സ്‌റ്റോക്‌ഹോം|
JOYS JOY|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (16:07 IST)
2015ലെ വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മൂന്നുപേര്‍ പുരസ്കാരം പങ്കിട്ടു. വില്യം സി കാംപ്‌ബെല്‍, സതോഷി ഒമുറ, യു യു ടു എന്നിവരാണ് നൊബേല്‍സമ്മാനം പങ്കിട്ടത്.
പരാന്നഭോജികള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ മരുന്ന് കണ്ടെത്തിയതാണ് വില്യം സി കാംപ്‌ബെല്‍, സതോഷി ഒമുറ എന്നിവരെ നൊബൈല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
യു യു ടുവിനെ നൊബേലിന് അര്‍ഹയാക്കിയത് മലേറിയയ്ക്ക് എതിരായ ഗവേഷണങ്ങളാണ്. ജീവിതത്തില്‍ വിവിധ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് ആശ്വാസമേകുവാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചുവെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.