അമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഒൻപതുകാരൻ മകൻ അറസ്റ്റിൽ

കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Last Modified വ്യാഴം, 9 മെയ് 2019 (08:15 IST)
വീട്ടിനുള്ളിൽ യുവതി വെടിയേറ്റു മരിച്ച സംഭവത്തിൽ ഒൻപതുകാരനായ മകനാണ് കുറ്റക്കാരനെന്ന് പൊലീസ്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. വീട്ടിനുള്ളിൽ തോക്കിൽ നിന്ന് വെടിയേറ്റാണ് പൗളിൻ റൻഡോൾ എന്ന യുവതി കൊല്ലപ്പെട്ടത്. മകനാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ കൗൺസിലിംഗ് അടക്കം കുട്ടിക്ക് നൽകുന്നുവെന്നാണ് വിവരം. അന്വേഷണം തുടരുന്നതിനാൽ കൊലപാതക്കത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഒൻപതുകാരൻ കഴിഞ്ഞ വർഷം അയൽവാസിയുടെ എട്ടുവയസുകാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കത്തി കിട്ടിയാൽ കുത്തി കൊല്ലുമെന്നും എനിക്ക് നിന്റെ ജീവൻ പോകുന്നത് കാണമെന്നും നിന്റെ അമ്മ കരയുന്നത് കാണമെന്നും ഒൻപതുകാരൻ പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ. കാരണം എന്തായാലും കൊലപാതകത്തിന്റെ ഞെട്ടലിലാണ് മിഷിഗമിലെ ഫാൻ റിവർ ടൗൺഷിപ്പ്. ദാരുണമായ സംഭവമാണ് നടന്നതെന്ന് അധികൃതരും വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :