aparna shaji|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (08:56 IST)
ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ആരെന്ന കാര്യത്തിൽ തർക്കങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. എന്നാൽ ചന്ദ്രനിൽ ആദ്യം മൂത്രമൊഴിച്ചത് ആരെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട, അത് ബസ് ആൽഡ്രിൻ തന്നെയാണ്. 2009ൽ തന്റെ ട്വിറ്ററിലൂടെ ആൽഡ്രിൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നീൽ ആംസ്ട്രോങ്ങിന് പിന്നാലെ രണ്ടാമത് ചന്ദ്രനിൽ കാലു കുത്തിയ ആളാണ് ഇദ്ദേഹം. എന്നാൽ ചന്ദ്രനിൽ കാലു കുത്തുന്നതിന് മുൻപ് ലാന്ററിന്റെ ഗോവണിയിൽ നിന്ന് ആൽഡ്രിൻ കാര്യം സാധിച്ചു. ഇദ്ദേഹത്തെ കുറിച്ച് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ഒരു മാഗസിനിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 'ചന്ദ്രനിൽ ആരു കാലുകുത്തിയ കാര്യത്തിൽ ഇപ്പോഴും തർക്കങ്ങളും ചർച്ചകളും അവസാനിച്ചിട്ടില്ല, എന്നാൽ ചന്ദ്രനിൽ ആദ്യം മൂത്രമൊഴിച്ചതാര് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട, അത് ഈ ഞാൻ തന്നെ!'.