റഷ്യക്കെതിരെ കൂടുതല്‍ നീക്കം; സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍‌വലിക്കാന്‍ സമയമായിട്ടില്ല - ഹാ​ലെ

റഷ്യക്കെതിരെ കൂടുതല്‍ നീക്കം; സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍‌വലിക്കാന്‍ സമയമായിട്ടില്ല - ഹാ​ലെ

Nikki Haley , America , Syria , Russia , UN Security Council , യുഎസ് , റഷ്യ , സിറിയ , നി​ക്കി ഹാ​ലെ , റ​ഷ്യ
വാ​ഷിം​ഗ്ട​ൺ| jibin| Last Modified തിങ്കള്‍, 16 ഏപ്രില്‍ 2018 (09:53 IST)
സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ കൊണ്ടു വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎസ്.

ല​ക്ഷ്യം നേ​ടും വ​രെ സി​റി​യ​യി​ൽ നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് വ്യക്തമാക്കിയ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി.

റ​ഷ്യ​ക്കെ​തി​രെ പു​തി​യ ഉ​പ​രോ​ധം കൊണ്ടു വരും. സി​റി​യ​യി​ൽ രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ക്കു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മേ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കൂ. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ (ഐ​എ​സ്) സ​മ്പൂ​ർ​ണ പ​ത​ന​മാ​ണ് മ​റ്റൊ​രു ല​ക്ഷ്യ​മെ​ന്നും യു​എ​സ് ഹാ​ലെ പ​റ​ഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടനും ഫ്രാന്‍സും സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് യുഎന്നില്‍ റഷ്യ കൊണ്ടുവന്ന പ്രമേയം പതിനഞ്ചംഗ സമിതിയില്‍ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. ചൈനയും ബൊളീവിയയും റഷ്യയെ പിന്തുണച്ചപ്പോള്‍ എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. നാലു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :