നൈജീരിയയില്‍ ബോക്കോ ഹറാം 35 പേരെ കൊന്നു

അബുജ| VISHNU.NL| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (12:30 IST)
ഇടവേളയ്ക്ക് ശേഷം നൈജീരിയയില്‍ വീണ്ടും ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം.വടക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു.
200ല്‍ അധികം വരുന്ന സ്ത്രീകളും കുട്ടീകളുമടങ്ങുന്ന ഗ്രാമീണരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

നൈജീരിയയുടെ വടക്കു കിഴക്കന്‍ മേഖലയിലുള്‍പ്പെട്ട ഗുംസാരി ഗ്രാമത്തിലാണ് ബോക്കോഹറാം തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഗ്രാമത്തിലെത്തിയ തീവ്രവാദി സംഘം വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതിനു ശേഷം ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഗ്രാമത്തിലേക്കുള്ള എല്ല വാര്‍ത്താവിനിമയ മാര്‍ഗങ്ങളും തകര്‍ത്തതിനു ശേഷമാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഗ്രാമത്തിലെ പുരുഷന്മാരെ വധിച്ചതിനു ശേഷം സ്ത്രീകളേയും കുട്ടികളേയും ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതേ സമയം ബോക്കോഹറാമിനെതിരെ പോരാടാന്‍ വിസമ്മതിച്ച 54 സൈനീകരെ നൈജീരിയന്‍ സര്‍ക്കാര്‍ വധിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബോക്കോഹറാം പിടിച്ചെടുത്ത ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കാനുള്ള സൈനിക ആഹ്വാനം തള്ളിക്കളഞ്ഞതിനാലാണ് സൈനികരെ വധിച്ചത്.അതിനിടെ നൈജീരിയയുടെ അയല്‍രാജ്യമായ കാമറൂണിലെ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണത്തിന് തുനിഞ്ഞ 116 ആയുധധാരികളെ കൊലപ്പെടുത്തിയതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :