ദാവൂദ് മണ്ടനല്ല, അയാളെ പിടികൂടുക എളുപ്പമല്ല; ധൈര്യമുണ്ടെങ്കിൽ പോയി പിടികൂടണം: ഇന്ത്യയ്ക്കെതിരെ ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി

അധോലോക കുറ്റവാളിയായ ദാവൂദിനെ പിടികൂടാന്‍ ഇന്ത്യയ്ക്ക് ധൈര്യമുണ്ടോയെന്നാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിച്ചത്

ന്യൂഡൽഹി, ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, പാകിസ്ഥാന്‍ newdelhi, davud ibrahim, chotta shakkeel, pakisthan
ന്യൂഡൽഹി| സജിത്ത്| Last Modified വ്യാഴം, 12 മെയ് 2016 (11:08 IST)
ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ വീടിന്റെ ദൃശ്യങ്ങൾ പ്രമുഖ ദേശീയമാധ്യമം പുറത്തുവിട്ടതിനു പിന്നാലെ ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി. അധോലോക കുറ്റവാളിയായ ദാവൂദിനെ പിടികൂടാന്‍ ഇന്ത്യയ്ക്ക് ധൈര്യമുണ്ടോയെന്നാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിച്ചത്. കൂടാതെ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന വാദവും ഷക്കീൽ തള്ളി.

എന്തുകൊണ്ടാണ് നിങ്ങൾ ദാവൂദിനെ പിടിക്കാത്തത്. നിങ്ങൾ പറഞ്ഞ്പോളെ അയാള്‍ പാക്കിസ്ഥാനിലില്ല. ഉണ്ടെങ്കില്‍ പോയി പിടികൂടണം. ദാവൂദ് വെറുമൊരു മണ്ടനല്ല, അയാളെ പിടികൂടുകയെന്നത് എളുപ്പമായ കാര്യമല്ല. ദാവൂദ് ഇബ്രാഹിം എന്ന പേരുള്ള നിരവധി പേര്‍ കറാച്ചിയിലുണ്ട്. വിഡിയോയിലൂടെ പേരു പറയുന്നവർ യഥാർഥ ദാവൂദ് ഇബ്രാഹിമിനെയല്ല പരാമര്‍ശിക്കുന്നത്, ഷക്കീൽ പറഞ്ഞു.

പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഉസാമ ബിന്‍ ലാദൻ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗ്ലാവുമായി ദാവൂദിന്റെ ബംഗ്ലാവിന് സാമ്യമുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിനു ചുറ്റും മൂന്നുമീറ്റർ ഉയരത്തിൽ മതിലും ഒഴിഞ്ഞ പ്രദേശങ്ങളുമുണ്ട്. ബിൻ ലാദൻ ഒളിവിൽ കഴിഞ്ഞ സ്ഥലത്തും സമാനമായ സ്ഥിതിയായിരുന്നുയെന്നും സൂചനയുണ്ട്. മാത്രമല്ല, വീട്ടുവളപ്പിൽ തനിക്കും കുടുംബത്തിനും പ്രാർഥിക്കുന്നതിനായി ഒരു പള്ളിയും ദാവൂദ് നിർമ്മിച്ചിട്ടുണ്ടെന്നാണ് വിവരം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :