മുസ്ലിങ്ങളുടെ പേരിലുള്ള റോഡുകൾ മാറ്റണം, സമയം അതിക്രമിച്ചുവെന്ന് സുബ്രഹ്മണ്യൻ സ്വാമി

മുസ്ലിം പരാമർശവുമായി ബി ജെ പി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഡൽഹിയിലെ ഭൂരിഭാഗം റോഡുകളും മുസ്ലിംങ്ങളുടെ പേരിലാണുള്ളത്. ഇതു മാറേണ്ട സമയം അതിക്രമിച്ചു. പേരുകൾ പുനർനാമകരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്

ന്യൂഡൽഹി| aparna shaji| Last Updated: ചൊവ്വ, 10 മെയ് 2016 (17:49 IST)
മുസ്ലിം പരാമർശവുമായി ബി ജെ പി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഡൽഹിയിലെ ഭൂരിഭാഗം റോഡുകളും മുസ്ലിംങ്ങളുടെ പേരിലാണുള്ളത്. ഇതു മാറേണ്ട സമയം അതിക്രമിച്ചു. പേരുകൾ പുനർനാമകരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഇന്ത്യയിൽ മുസ്ലിം ഭരണാധികാരികളുടെ അതിക്രമത്തിലൂടെയാണ് റോഡുകൾക്ക് ഇത്തരത്തിൽ പേരുകൾ വന്നത്. എന്നാൽ കാലം ഒരുപാട് മാറിയിരിക്കുകയാണ്. ഈ പേരുകൾ മാറേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വിദേശ ശക്തികള്‍ക്കും മുന്നില്‍ തല കുനിച്ചിട്ടില്ലാത്ത ധീരനായ നേതാവാണ് മഹാറാണാപ്രതാപ്. അദ്ദേഹത്തിന്റെ പേരാണ് അക്ബർ റോഡിന് എന്തുകൊണ്ടും അനുയോജ്യമെന്നും സ്വാമി പറഞ്ഞു. നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :