ജനിതക മാറ്റം സംഭവിച്ച വൈറസ് 41 രാജ്യങ്ങളില്‍ എത്തിയതായി ലോകാരോഗ്യ സംഘടന

ശ്രീനു എസ്| Last Modified ബുധന്‍, 6 ജനുവരി 2021 (11:42 IST)
ജനിതക മാറ്റം സംഭവിച്ച വൈറസ് 41 രാജ്യങ്ങളില്‍ എത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടനിലായിരുന്നു ജനിതക മാറ്റം സംഭവിച്ച വൈറസിനെ ആദ്യം കണ്ടെത്തിയത്. ജനുവരി അഞ്ചുവരെയുള്ള കണക്കാണിത്. 70 ശതമാനത്തോളം അധികം വ്യാപന ശേഷിയുള്ള വൈറസാണ് ഇത്.

അതേസമയം ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയിലും രണ്ടുപേര്‍ക്കു വീതവും കോട്ടയവും കണ്ണൂരും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോടും ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചവര്‍ ഒരേകുടുംബത്തിലെ അംഗങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :