വാഷിംഗ്ണ്‍|
VISHNU.NL|
Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (14:26 IST)
ഒരു പേരിലെന്തിരിക്കുന്നു എന്ന് നിങ്ങളില്‍ പലരും ചോദിക്കാറുണ്ട്. എന്നാല്‍ അറിഞ്ഞോളു പേരില്‍ അല്‍പ്പം കാര്യമുണ്ട്. കുറഞ്ഞപക്ഷം 1000 ഡോളറിന്റെ വിലയെങ്കിലും ഒരു പേരിനുണ്ട്. അന്തം വിടേണ്ട, ഒരു പേര് ഒരാള്‍ക്കിട്ട് കൊടുത്താല്‍ 1000 ഡോളര്‍ അതായത് ഇപ്പോഴത്തേ കണക്ക് വച്ചു നോക്കിയാല്‍ 61,400 രൂപ പാട്ടും പാടി പോക്കറ്റിലെത്തും. ഒരാള്‍ എന്ന് പറഞ്ഞാല്‍ ഒരു റോബോര്‍ട്ടിന്.
അമ്പരന്ന് വാ തുറക്കാതെ അതങ്ങ് അടച്ചുവയ്ക്കു. അത്ര പെട്ടന്നൊന്നും കാശ് കിട്ടില്ല. ചുമ്മാ ഒരു പേരിട്ട് കൊടുത്താലും കാശ് കിട്ടില്ല. കേള്‍ക്കുമ്പോള്‍ ഇത്തിരി കിടുക്കനായിരിക്കണം മാത്രമല്ല മറ്റുള്ളവര്‍ക്ക് മനസിലാവുകയും വേണം. ഇനി നിങ്ങള്‍ കൊടുക്കുന്ന പേര് റോബോര്‍ട്ടിന്റെ പ്രവര്‍ത്തനവുമായി യോജിച്ചതാവുകയും വേണം.
ഇനി കാര്യത്തിലേക്ക് കടക്കാം. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ
നാസ 2017-ല്‍ അന്താരാഷ്ട ബഹിരാകാശ നിലയത്തിലേക്ക് ഒരു
പറക്കും യന്ത്രമനുഷ്യനെ (ഫ്രീ ഫ്‌ലയിങ് റോബോട്ട്) അയയ്ക്കുന്നുണ്ട്. ബഹിരാകാശ കേന്ദ്രത്തില്‍ ബഹിരാകാശ സഞ്ചാരികളെ സഹായിക്കാനും അറ്റകുറ്റപ്പണിയടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ നിര്‍വഹിക്കാനുമാണ് റോബോട്ടിനെ അയയ്ക്കുന്നത്.
ശാസ്ത്രജ്ഞര്‍ റോബോര്‍ട്ടിന്റെ പണിപ്പുരയിലാണ്. പക്ഷെ അവര്‍ക്ക് അതിനെ എന്തുപേരിട്ട് വിളിക്കണം എന്ന് മാത്രം അറിഞ്ഞുകൂട. അക്കാര്യത്തില്‍ അവരെ സഹായിക്കുക എന്നതിനു പുറമേ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നതും ഈ കാര്യത്തിലുണ്ട്.
നല്ലൊരു പേര് നിര്‍ദേശിച്ചാല്‍ 1000 ഡോളറാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 500 ഡോളറാണ് (30,700) നല്‍കുക. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 250 ഡോളറും(15,345) ലഭിക്കും. റോബോട്ടുകളെ ബഹിരാകാശ നിലയത്തില്‍ ഉപയോഗിക്കുന്നുണ്ട്. എന്തായാലും പേര് അറിയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.topcoder.com സന്ദര്‍ശിക്കാം. ഇനി മടിച്ചു നില്‍ക്കുന്നതെന്തിനാ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നാണല്ലൊ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.