ഫോർട്ടാലേസ|
jibin|
Last Modified ചൊവ്വ, 15 ജൂലൈ 2014 (10:59 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനയുടെ പ്രസിഡന്റ് സീ ജിൻ പിങും കൂടിക്കാഴ്ച നടത്തി.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നത് സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങൾ കൂടാതെ അന്താരാഷ്ട്ര തലത്തിലെ സംഭവങ്ങളും ചർച്ചയായി. 40 മിനിട്ടാണ് കൂടിക്കാഴ്ചയ്ക്കായി നിശ്ചയിച്ചിരുന്നതെങ്കിലും എൺപത് മിനിട്ടു വരെ ചര്‍ച്ച തുടരുകയായിരുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടക്കുന്പോൾ ലോകം അതിനെ ശ്രദ്ധിക്കുന്നുവെന്ന് പിങ് പറഞ്ഞു. സീ ജിൻ പിങുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് മോഡി ട്വിറ്ററിൽ കുറിച്ചു.