Mushroom Killer Australia: ഉച്ചഭക്ഷണത്തില്‍ ബീഫിനൊപ്പം വിഷക്കൂണ്‍; ഭര്‍തൃവീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സ്ത്രീക്ക് 33 വര്‍ഷം ജയില്‍വാസം

ഭര്‍ത്താവിന്റെ മാതാപിതാക്കളെ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ 50 കാരിയായ എറിന്‍ പാറ്റേഴ്‌സണ്‍ ആണ് പ്രതി

Women, Mushroom Killing, Mushroom Murder, Mushroom Killing Australia, Koodathayi Australia, മഷ്‌റൂം, വിഷക്കൂണ്‍ കൊലപാതകം, ഓസ്‌ട്രേലിയയിലെ വിഷക്കൂണ്‍ കൊലപാതകം
Melbourne| രേണുക വേണു| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (13:52 IST)

Mushroom Killer Australia: 2023 ജൂലൈ 29 നു ഭക്ഷണത്തില്‍ വിഷക്കൂണ്‍ കലര്‍ത്തി ഭര്‍തൃവീട്ടുകാരെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ വനിതയ്ക്കു 33 വര്‍ഷത്തെ ജയില്‍വാസം. ഓസ്‌ട്രേലിയയെ ഞെട്ടിച്ച വിഷക്കൂണ്‍ കൊലപാതക കേസില്‍ മെല്‍ബണിലെ വിക്ടോറിയ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഭര്‍ത്താവിന്റെ മാതാപിതാക്കളെ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ 50 കാരിയായ എറിന്‍ പാറ്റേഴ്‌സണ്‍ ആണ് പ്രതി. ഭക്ഷണത്തില്‍ വിഷക്കൂണ്‍ കലര്‍ത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 33 വര്‍ഷത്തിനു ശേഷം മാത്രമേ പ്രതിക്ക് പരോള്‍ അനുവദിക്കൂവെന്നും കോടതി പറഞ്ഞു.
ഭര്‍തൃവീട്ടുകാര്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ ബീഫ് വെല്ലിങ്ടണ്‍ ലേസ്ഡ് എന്ന വിഭവത്തിനൊപ്പം മാരക വിഷമുള്ള ഡെത്ത് കാപ് മഷ്റൂം ചേര്‍ത്ത് നല്‍കുകയാണ് എറിന്‍ പാറ്റേഴ്സണ്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.ഭര്‍തൃമാതാവ് ഗെയ്ല്‍ പാറ്റേഴ്സണ്‍, ഭര്‍തൃപിതാവ് ഡൊണാള്‍ഡ് പാറ്റേഴ്സണ്‍, ഭര്‍തൃമാതാവിന്റെ സഹോദരി ഹെതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരെയാണ് എറിന്‍ കൊലപ്പെടുത്തിയത്. ഹെതര്‍ വില്‍ക്കിന്‍സണിന്റെ ഭര്‍ത്താവ് ഇയാന്‍ വില്‍ക്കിന്‍സണും വിഷാംശമുള്ള ഭക്ഷണം കഴിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :