ആരേയും ആകര്‍ഷിക്കുന്ന അനുജത്തിയുടെ സൌന്ദര്യം: ജ്യേഷ്‌ഠത്തിയുടെ അസൂയ അവസാനിച്ചത് കൊലപാതകത്തില്‍!

കണ്ണുകള്‍ ചൂഴ്‌ന്നും ചെവിയറുത്തും മോഡലിനെ കൊന്നു; പിന്നില്‍ സഹോദരിയുടെ അസൂയ

കൊലപാതകം, മോഡല്‍, പൊലീസ്, അറസ്റ്റ് murder, model, police, arrest
Sajith| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (13:56 IST)
ജ്യേഷ്‌ഠത്തി അനുജത്തിയോടുള്ള അസൂയ തീര്‍ത്തത് കൊലപാതകത്തോടെ. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും ചെവികള്‍ മുറിച്ചും ശരീരത്തില്‍ നിരവധി കുത്ത്‌ കുത്തിയുമാണ് ജ്യേഷ്‌ഠത്തി, തന്നേക്കാള്‍ സുന്ദരിയും മോഡലുമായ അനുജത്തിയെ കൊലപ്പെടുത്തിയത്. 140 കത്തുകളായിരുന്നു കൊല്ലപ്പെട്ട മോഡലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്‌.

സ്‌റ്റെഫാനിയ ദുബ്രവിന എന്ന മോഡലാണ്‌ തന്റെ സഹോദരിയായ എലിസവെത്തയുടെ ആക്രമണത്തിന്‌ ഇരയായത്‌. അമിതമായി മയക്കുമരുന്ന്‌ ഉപയോഗിച്ച ശേഷമായിരുന്നു എലിസവെത്ത സ്‌റ്റെഫാനിയയെ ആക്രമിച്ചത്‌. പേരറിയില്ലാത്ത ഒരാളുടെ ഫ്‌ളാറ്റിനുള്ളില്‍ വച്ചാണ്‌ സ്‌റ്റെഫാനിയ കൊല്ലപ്പെട്ടത്‌.
മോഡല്‍ എന്ന നിലയില്‍ സുന്ദരിയായിരുന്ന സ്‌റ്റെഫാനോയില്‍ എലിസവെത്തിന്‌ അസൂയയായിരുന്നു. സ്‌റ്റെഫാനിയോയുടെ ഹെയര്‍ സ്‌റ്റെലും മേക്ക്‌ അപ്പും ഒന്നും സഹോദരിക്ക്‌ ഇഷ്‌ടപ്പെട്ടിരുന്നില്ല. പതിനേഴുകാരിയായ മോഡല്‍ സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌, റഷ്യ എന്നിവിടങ്ങളില്‍ പ്രശസ്‌തയാണ്‌.

സംഭവത്തെ തുടര്‍ന്ന് എലിസവെത്തയെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു. സ്‌റ്റെഫാനിയോയുടെ കണ്ണുകള്‍ ചൂഴ്‌ന്ന നിലയിലും കാതുകള്‍ മുറിച്ചെടുത്ത നിലയിലുമായിരുന്നു. മാത്രമല്ല ദേഹത്തു മുഴുവന്‍ മുറിഞ്ഞ പാടുകളായിരുന്നെന്നും പൊലീസ്‌ വ്യക്തമാക്കി. കൂടാതെ ഇവരുടെ മാതാപിതാക്കള്‍ മരിച്ചു പോയതാണെന്നും മദ്യപിക്കാനായാണ്‌ ഫ്‌ളാറ്റില്‍ എത്തിയതെന്നും പൊലീസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :