വെല്ലിംഗ്ടണ്‍|
VISHNU.NL|
Last Modified ശനി, 3 മെയ് 2014 (11:15 IST)
തന്റ മുന്‍ഭാര്യയായിരുന്ന സര്‍വന്‍ ലത(38)യെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജന്‍
രാജേശ്വര്‍ സിംഗ്(47) കുറ്റം സമ്മതിച്ചു.
ന്യൂസിലന്‍ഡ് ഹൈക്കോടതിയിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇയാളുടെ
ഭാര്യ സര്‍വന്‍ ലത കൊല്ലപ്പെട്ടത്. 1998ല്‍ ന്യൂസിലന്‍ഡിലേക്കു കുടിയേറിയവരായിരുന്നു ഇവര്‍. ഫിജി പൗരത്വമുള്ളവരാണ് ഇരുവരും.
2011ല്‍ കുഞ്ഞു മരിച്ചതിനെത്തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞത്. എന്നാല്‍ രാജേശ്വര്‍ സിംഗ് സര്‍വന്‍ ലതയെ ഭീഷണിപ്പെടുത്തിയിരുന്നതായും തുടര്‍ന്ന് ലതയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സിംഗ് കൊലപാതകം നടത്തിയെന്നാണു പ്രോസിക്യൂഷന്റെ ആരോപണം.