Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (14:41 IST)
പ്രശസ്ത നടന്‍ മോര്‍ഗന്‍ ഫ്രീമാന്റെ കൊച്ചുമകള്‍ എഡീന ഹൈന്‍സിനെ
കുത്തേറ്റു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് എഡീനയുടെ ശരീരം മാന്‍ഹട്ടനിലെ ഒരു തെരുവില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. എഡീനയുടെ ശരീരത്തില്‍ പലഇടങ്ങളില്‍ കുത്തേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 30 വയസുകാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മോർഗൻ ഫ്രീമാന് ആദ്യഭാര്യ ജാനറ്റ് ബ്രാഡ്ഷായുടെ കൊച്ചുമകളാണ് എഡീന. തന്റെ കൊച്ചുമകൾ വളരെയേറെ കഴിവുകളുള്ള ഒരു കലാകാരിയായിരുന്നുവെന്ന് ഫ്രീമാൻ തന്റെ സന്ദേശത്തിൽ പറഞ്ഞു. എഡീന ന്യുയോർക്ക് സർവകലാശാലയിൽനിന്ന് അഭിനയത്തിൽ ബിരുദം നേടിയിരുന്നു. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.