ചന്ദ്രനില്‍ മനുഷ്യനുണ്ട്, നാസ കണ്ടുപിടിച്ചു!

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (12:10 IST)
ചന്ദ്രനില്‍ വായുവില്ല, അതുകൊണ്ടുതന്നെ അന്തരീക്ഷവുമില്ല. എന്നാല്‍ ദ്രാവകരൂപത്തിലല്ലാതെ ജലത്തിന്റെ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടെന്ന് നമ്മള്‍ കണ്ടുപിടിച്ചതാണ്. എന്നാല്‍ അവിടെ മനുഷ്യനോ അതേ പൊലെ സാമ്യമുള്ള ജീവികളോ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഒരു പക്ഷെ വിശ്വസിച്ചേക്കില്ല.

അതേ സമയം നാസയും ഗൂഗിള്‍ എര്‍ത്തും പുറത്തുവിട്ട ചന്ദ്രനിലെ ചിത്രങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ ചിന്തിക്കും പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ട് എന്നു മനുഷ്യനേപ്പോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ നിലവാരമുള്ളവരോ ഉണ്ടായേക്കാം എന്ന്.

സ്വന്തം കണ്ണുകളെ നമുക്ക അവിശ്വസിക്കേണ്ടി വരും ഈ ചിത്രങ്ങള്‍ കണ്ടാല്‍. മനുഷ്യരൂപത്തിലുള്ള ജീവി ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നുപോകുന്ന കാഴ്ചയാണ് ചിത്രത്തിലുള്ളത്. ഈ ജിവിയുടെ നിഴലും ചിത്രത്തില്‍ പതിഞ്ഞിട്ടുണ്ട്. അതേ സമയം ചിത്രം കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ആരോപണമുണ്ട്.

ചിത്രത്തെക്കുറിച്ച് ഇതുവരെ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം 20 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. moon-walkerwowforreal എന്ന യൂസറാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. നാസയുടെ വിശദീകരണം വരാതെ ഒന്നും സ്ഥിരീകരിക്കാനാവാത്ത നിലയിലാണ് ശാസ്ത്രലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :