മകളുടെ ഭർത്താവിൽ നിന്ന് അമ്മ ഗർഭിണിയായി; വിവാഹം നടത്തികൊടുത്ത് മകൾ

15 വർഷങ്ങൾക്കിപ്പുറവും അമ്മയുടെയും ഭർത്താവിന്റെയും ചതിയുടെ ആഘാതത്തിൽ നിന്ന് മകൾ മുക്തയായിട്ടില്ല.

റെയ്‌നാ തോമസ്| Last Updated: വ്യാഴം, 23 ജനുവരി 2020 (08:53 IST)
മകളുടെ ഭർത്താവിനെ പ്രണയിച്ച് കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോര്‍ട്ട്. സൗത്ത് വെസ്റ്റ് ലണ്ടനിലാണ് സംഭവം. അമ്മയും ഭർത്താവും ചെയ്ത ചതിയിൽ ഹൃദയം നൊന്ത തന്നെയാണ് ഈ വിവരം പങ്കുവെച്ചതെന്ന് സണ്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15 വർഷങ്ങൾക്കിപ്പുറവും അമ്മയുടെയും ഭർത്താവിന്റെയും ചതിയുടെ ആഘാതത്തിൽ നിന്ന് മകൾ മുക്തയായിട്ടില്ല.

34 വയസുകാരിയായ ലൊറൻ എന്ന യുവതിയാണ് തനിക്ക് സംഭവിച്ച തകർച്ചയുടെ കഥ പറയുന്നത്. 2004 ആഗസ്തിലായിരുന്നു ലൊറന്റെയും എയർപോർട്ട് ജീവനക്കാരനായ പോൾ വൈറ്റിന്റെയും വിവാഹം. വിവാഹത്തിന് രണ്ടുവർഷം മുൻപ് തന്നെ ഒരുമിച്ച് ജീവിതം തുടങ്ങിയ ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിന്റെ ജനനത്തോടെയാണ് കുടുംബം ആരംഭിക്കാമെന്ന് ലൊറനും ഭർത്താവും തീരുമാനിക്കുന്നത്.

ഇരുവരുടെയും തീരുമാനം ലോറന്റെ അമ്മയും പിന്തുണച്ചു. വന്‍ ആര്‍ഭാടത്തോടെ അമ്മ തന്നെ മകളുടെ വിവാഹം നടത്തി കൊടുത്തു. എല്ലാത്തിനും അമ്മ ഒപ്പം നിന്നു. ഇതോടെ അമ്മയോടുള്ള സ്‌നേഹം ലോറന് കൂടി വന്നു. ഇതോടെ വിവാഹ ശേഷം ഉള്ള ആദ്യ യാത്രയില്‍ ലോറന്‍ അമ്മയെയും ഒപ്പം കൂട്ടി. എന്നാല്‍ ആ യാത്രയാണ് ലോറന്റെ ജീവിതത്തെ കീഴ് മേല്‍ മറിച്ചത്. മൂന്ന് ആഴ്ചയാണ് യാത്ര നീണ്ടത്. മധുവിധു യാത്രക്ക് ഇടെ ലോറന്റെ ഭര്‍ത്താവ് അമ്മയുമായി അടുക്കുകയാണ് ഉണ്ടായത്.

മൂന്ന് ആഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ആള്‍ ആകെ മാറി. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിക്കാന്‍ തുടങ്ങി. പലപ്പോഴും വീട്ടില്‍ വളരെ വൈകിയെത്തി. ലൊറനെ അവഗണിച്ചു. പോളിന്റെ പെരുമാറ്റത്തില്‍ ലോറന് സംശയം തോന്നി. അപ്പോഴും അമ്മയെ സംശയിച്ചില്ല. ഒരു ദിവസം ലൊറന്റെ സഹോദരിയാണ് അമ്മയുടെ ഫോണിലേക്ക് പോള്‍ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയത്. ലൊറന്‍ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോള്‍ ലൊറന് ഭ്രാന്ത് പറയുക ആണെന്ന് ആയിരുന്നു മറുപടി.

എന്നാല്‍ ഈ ബന്ധം അധികകാലം ജൂലിക്കും പോളിനും മറച്ചുവെക്കാന്‍ സാധിച്ചില്ല. ലൊറനെ ഉപേക്ഷിച്ച് പോള്‍ അമ്മയ്‌ക്കൊപ്പം താമസം ആരംഭിച്ചു. ഇരുവരും വീടു വിട്ടുപോയ ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ലോറന്‍ അറിഞ്ഞു. തന്റെ ഭര്‍ത്താവില്‍ നിന്നും അമ്മ ഗര്‍ഭിണിയാണെന്ന്. മാനസികമായി ലൊറന്‍ തകര്‍ന്നു. എന്നാല്‍ ലോറന്‍ തന്നെ മുന്‍കയ്യെടുത്ത് അമ്മയുടെയും ഭര്‍ത്താവിന്റെ വിവാഹം നടത്തി. സ്വന്തം കുഞ്ഞിന് വേണ്ടിയാണ് ലൊറന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ടുപേര്‍ കാണിച്ച ചതി ലൊറന്റെ ജീവിതത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :