ജനപിന്തുണയില്‍ മോഡിക്ക് മൂന്നാം സ്ഥാനം; പിന്തുണച്ചവരില്‍ പാകിസ്ഥാനികളും...!

ന്യൂയോർക്ക്| VISHNU N L| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (12:19 IST)
ഏഷ്യ– പസിഫിക് രാജ്യങ്ങളിലെ ഏറ്റവും ജനപിന്തുണയുള്ള ഭരണാധികാരികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നാം സ്ഥാനത്ത്. വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച്‌ സെന്ററിന്റെ സര്‍വേയിലാണ് മോഡി മൂന്നാമത് എത്തിയത്. സര്‍വ്വയില്‍ ഒന്നാമന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ആണ്. രണ്ടാമന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയാണ്.

പ്യൂ റിസർച്ച് സെന്ററിന്റെ സർവേയിൽ ചിൻപിങ്ങിന് 47 ശതമാനം പേരും ആബേയെ 43 ശതമാനം പേരും കരുത്തരായി കാണുമ്പോൾ മോഡിക്ക് 39 ശതമാനം പേരുടെ പിന്തുണയാണുള്ളത്. മോഡിക്ക് ഏറ്റവും കൂടുതൽ പിന്തുണയുള്ളത് വിയറ്റ്നാമിലും (56%) ഓസ്ട്രേലിയയിലുമാണ് (51%).

മാത്രമല്ല പിന്തുണ നല്‍കുന്നവരില്‍ പാകിസ്ഥാനികളുമുണ്ട്. പാകിസ്ഥാനിൽ ഏഴു ശതമാനം പേരുടെ പിന്തുണ മോഡിക്ക് ഉണ്ടന്നാണ് സര്‍വേ പറയുന്നത്. ഏഷ്യ–പസിഫിക് മേഖലയിലെ 10 രാജ്യങ്ങളിലും യുഎസിലുമായി 15,313 പേരാണു സർവേയിൽ പങ്കെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :