മിസൌറി|
Sajith|
Last Updated:
ബുധന്‍, 24 ഫെബ്രുവരി 2016 (15:45 IST)
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച് ഗര്‍ഭാശയ കാന്‍സര്‍ വന്ന് യുവതി മരിക്കാനിടയായ സാഹചര്യത്തില്‍ യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സംഭവത്തെ തുടര്‍ന്ന് കമ്പനിക്കെതിരെയുള്ള കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിയുടെ കുടുംബത്തിന് 72 മില്യണ്‍ ഡോളര്‍ അതായാത് 493 കോടി ഇന്ത്യന്‍ രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി കമ്പനിയോട് ആവശ്യപ്പെട്ടത്.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നങ്ങളില്‍ മാരക വിഷാംശം ഉള്ളതായി ഇതിനു മുമ്പും റിപ്പോര്‍ട്ട് വന്നിരുന്നു. ഇത്തരത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് നല്ല ഗുണ നിലവാരമുള്ള ഉത്പന്നങ്ങളാണ് തങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന അവകാശവാദങ്ങളുമായി ജോണ്‍സണ്‍ കമ്പനി വീണ്ടും രംഗത്തു വരികയായിരുന്നു. എന്നാല്‍, ഇതിനിടയിലായിരുന്നു മിസോറിയിലെ യുവതിക്ക് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ വന്നത്. ഗര്‍ഭാശയ കാന്‍സര്‍ പിടിപ്പെട്ട ഈ സ്ത്രീ മരിക്കുകയും ചെയ്തു.
ജാക്വിലിന്‍ ഫോക്‌സ് എന്ന യുവതിയാണ് കാന്‍സര്‍ വന്ന് മരിച്ചത്. ജോണ്‍സണ്‍ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചാണ് യുവതിക്ക് ക്യാന്‍സര്‍ പിടിപ്പെട്ടതെന്ന് പറയുന്നു. 35 വര്‍ഷം ഈ സ്ത്രീ ജോണ്‍സണ്‍ പൗഡറാണ് ഉപയോഗിച്ചിരുന്നത്. കാന്‍സര്‍ പിടിപ്പെട്ട് മൂന്ന് വര്‍ഷത്തെ ചികിത്സക്കു ശേഷമായിരുന്നു യുവതി മരണത്തിനു കീഴടങ്ങിയത്.