പെട്രോളിനെക്കാൾ വില പാലിന്; ലിറ്ററിന് വില 140 രൂപ

പെട്രോളിനും ഡീസലിനും രാജ്യത്ത് യഥാക്രമം 113 രൂപയും 91 രൂപയുമാണ് ഒരു ലിറ്ററിന്‍റെ വില.

Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (16:15 IST)
പാക്കിസ്ഥാനിൽ വില റെക്കോഡിലെത്തി. മുഹറം നാളിൽ ലിറ്ററിന് 140 രൂപവരെയായിരുന്നു വില. പെട്രോളിനും ഡീസലിനും രാജ്യത്ത് യഥാക്രമം 113 രൂപയും 91 രൂപയുമാണ് ഒരു ലിറ്ററിന്‍റെ വില.

തുറമുഖ നഗരമായ കറാച്ചിയിൽ 120 മുതൽ 140 രൂപ വരെ വിലയ്ക്കാണ് പാൽ വിൽപനയെന്ന് കടക്കാരനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇതിനു മുമ്പ് ഒരിക്കൽ പോലും പാലിന് ഇത്രയും വില ഉയർന്നിട്ടില്ലെന്നാണ് കടക്കാരും പറയുന്നത്. പാക്കിസ്ഥാന്‍റെ സാമ്പത്തിക രംഗം തകർന്നിരിക്കുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :