ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്നചിത്രങ്ങള്‍ പുറത്ത്

അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് മറ്റൊരു സ്ത്രീയോടൊപ്പം ശയിക്കുന്ന നഗ്നചിത്രങ്ങള്‍ പുറത്തായി.

newyork, donald trump, Melania Trump, naked photos ന്യൂയോര്‍ക്ക്, ഡൊണാള്‍ഡ് ട്രംപ്, മെലാനിയ, നഗ്നചിത്രങ്ങള്‍
ന്യൂയോര്‍ക്ക്| സജിത്ത്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (19:28 IST)
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ ട്രംപ് മറ്റൊരു സ്ത്രീയോടൊപ്പം ശയിക്കുന്ന നഗ്നചിത്രങ്ങള്‍ പുറത്തായി. 1990-കാലഘട്ടത്തില്‍ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന മെലാനിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മാന്‍ഹട്ടണില്‍ വെച്ച് നടന്ന ഫാഷന്‍ സെഷന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ 1995-ല്‍ ഫ്രഞ്ച് മാഗസിനായ മാക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രങ്ങളാണ്
ഇപ്പോള്‍ ന്യൂയോര്‍ക്ക് പോസ്റ്റില്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂറോപ്പില്‍ മോഡലിംഗിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങള്‍ സാധാരണമാണെന്നും ട്രംപ് മെലാനിയയെ പരിചയപ്പെടുന്നതിന് മുന്‍‌പ് എടുത്തതാന് ഇവയെന്നും ട്രംപിന്റെ വക്താക്കള്‍ അറിയിച്ചു.

നാല്‍പ്പത്തിയാറുകാരിയായ മെലാനിയ 2005-ലാണ് ഡൊണാള്‍ഡ് ട്രംപിനെ വിവാഹം ചെയ്തത്. യൂറോപ്പിലെ അറിയപ്പെടുന്ന മോഡലായിരുന്നു സ്ലൊവേനിയക്കാരിയായ മെലാനിയ. അടുത്തിടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മെലാനിയ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ആ പ്രസംഗം മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ചതാണെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് മെലാനിയ മാധ്യമശ്രദ്ധ നേടിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :