ന്യൂയോർക്ക്|
jibin|
Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (15:00 IST)
ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം നടത്തിയ ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ഡെയ് ലി മെയ്‌ലിനെതിരെ നിയമ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്.
വന്‍കിട ബിസിനസുകാർക്കായി 1990കളില്‍
മെലാനിയ സ്‌ത്രീകളെ ഏര്‍പ്പാടാക്കി നല്‍കിയെന്നും ഇടപാടുകാരിയായി പ്രവര്‍ത്തിച്ചുവെന്നുമാണ് ഡെയ് ലി മെയ്ലിലെ റിപ്പോർട്ടിലെ പരാമർശം.
മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടി മെലാനിയ നേരത്തെ മേരിലാൻഡ് കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഡെയ്‌ലി മെയ്‌ലിന്‍റെ ആസ്ഥാനം ന്യൂയോർക്കിലാണെന്ന കാരണത്താൽ കേസ് തള്ളി.
തുടര്‍ന്നാണ് മെലനിയ ന്യൂയോർക്ക് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 150 മില്യണ്‍ ഡോളർ നഷ്‌ടപരിഹാരമായി തരണമെന്നാണ് ഇവരുടെ ആവശ്യം.