വാഷിംഗ്‌ടണ്‍|
Last Modified ശനി, 21 ജനുവരി 2017 (13:52 IST)
അമേരിക്കയുടെ 45 ആമത് പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റപ്പോള്‍ കാണികളുടെ കണ്ണിലുടക്കിയത് മെലാനിയയുടെ വസ്ത്രങ്ങള്‍. മെലാനിയയെ കണ്ടതും പഴയ തലമുറയുടെ മനസ്സിലേക്ക് ഓടിയെത്തിയത് ജാക്വിലിന്‍ കെന്നഡിയാണ്.
അര നൂറ്റാണ്ടു മുമ്പ് കെന്നഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോള്‍ നീലനിറത്തിലുള്ള ജാക്കറ്റ് അണിഞ്ഞ് ആയിരുന്നു ജാക്വിലിന്‍ കെന്നഡി എത്തിയത്. 1961 ജനുവരി 20ന് ആയിരുന്നു ആ സത്യപ്രതിജ്ഞാ ചടങ്ങ്. അന്നത്തെ ചടങ്ങില്‍ ജാക്വിലിന്‍ കെന്നഡി ധരിച്ച വസ്ത്രങ്ങളോട് സാമ്യമുള്ള വസ്ത്രമായിരുന്നു മെലാനിയ കഴിഞ്ഞദിവസത്തെ ചടങ്ങില്‍ ധരിച്ചത്.
നീലനിറത്തിലുള്ള ജാക്കറ്റും അതിനു യോജിക്കുന്ന കൈയുറയും ധരിച്ചാണ് മെലാനിയ സത്യപ്രതിജ്ഞ ചടങ്ങിന് വെള്ളിയാഴ്ച എത്തിയത്. ജാക്കിയുടെ വസ്ത്രത്തിന്റെ പരിഷ്കരിച്ച പതിപ്പുമായി എത്തിയ
മെലാനിയയെ വെറുതെ വിടാന്‍ ട്രംപ് വിരോധികള്‍ തയ്യാറായില്ല. മോഷ്‌ടിച്ച സ്റ്റൈലുമായാണ് മെലാനിയ ചടങ്ങിന് എത്തിയതെന്നാണ് ആരോപണം.
ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിനേക്കാള്‍ കഴിഞ്ഞദിവസം നെറ്റില്‍ ഏറ്റവും അധികം അന്വേഷണം ഉണ്ടായത് മെലാനിയയുടെ വസ്ത്രത്തെക്കുറിച്ച് ആയിരുന്നു. ഫേസ്‌ബുക്കില്‍ ഏറ്റവുമധികം ട്രെന്‍ഡിങ്ങായി നില്‍ക്കുന്നതും ഇതു തന്നെയാണ്.