ബുക്കർ പ്രൈസ് ജമൈക്കൻ എഴുത്തുകാരൻ മാർലൻ ജയിംസിന്

ബുക്കർ പ്രൈസ് , മാർലൻ ജയിംസ് , എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിംഗ്‌സ്
ലണ്ടൻ| jibin| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (08:31 IST)
2015ലെ മാൻ ബുക്കർ പ്രൈസ് ജമൈക്കൻ എഴുത്തുകാരൻ മാർലൻ ജയിംസിന്. 1970കളില്‍ സംഗീതജ്ഞനായ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയുള്ള 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിംഗ്‌സ്’എന്ന പുസ്തകത്തിനാണ് പുരസ്കാരം.

ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജമൈക്കൻ എഴുത്തുകാരനാണ് മാർലോൻ ജയിംസ്. വളരെ ആവേശം നൽകുന്നതും നാളെയുടെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മളെ പ്രചോദിപ്പിക്കുന്നതുമാണ് പുസ്തകമെന്ന് മാർലോൻ പറഞ്ഞു. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 യൂറോയാണ് സമ്മാനത്തുകയായി ജയിംസിന് ലഭിക്കുക. 1970കളിലെ ജമൈക്കൻ രാഷ്ട്രീയത്തെയും സംഗീതത്തെയും എങ്ങിനെ സ്വാധീനിച്ചുവെന്നും പുസ്തകത്തിൽ ചർച്ചചെയ്യുന്നു.

ഇന്ത്യൻ–ബ്രിട്ടീഷ് എഴുത്തുകാരൻ സ‍ഞ്ജീവ് സഹോട്ടയുടെ 'ദി ഇയർ ഓഫ് ദ് റൺഎവെയ്സ്' എന്ന പുസ്തകത്തെയാണ് മാർലോൻ അവസാന റൗണ്ടിൽ തോൽപ്പിച്ചത്. 34 വയസ്സുള്ള സഹോട്ട ജനിച്ചതും വളർന്നതുമെല്ലാം ബ്രിട്ടനിലെ ഡാബിഷെറിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :