പ്രസില്ല പറഞ്ഞു ‘ഇനി അടുത്തുവേണം’; സുക്കര്‍ബര്‍ഗ് അവധിയെടുത്തു

   സുക്കര്‍ബര്‍ഗ് , ഫേസ്‌ബുക്ക് മേധാവി , പ്രിസില്ല , പിതൃത്വ അവധി
വാഷിംഗ്‌ടണ്‍| jibin| Last Modified ശനി, 21 നവം‌ബര്‍ 2015 (12:22 IST)
കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി വരുന്ന സന്തോഷത്തിലാണ് ഫേസ്‌ബുക്ക് മേധാവി സുക്കര്‍ബര്‍ഗ്. പിതാവാകാന്‍ പോകുന്ന താന്‍ ഭാര്യ പ്രിസില്ലയുടെ അഭ്യര്‍ഥനപ്രകാരം നാലുമാസത്തെ പിതൃത്വ അവധിയില്‍ പ്രവേശിക്കുന്നതായി ഫേസ്‌ബുക്ക് പേജിലൂടെയാണ് സുക്കര്‍ബര്‍ഗ് അറിയിച്ചത്.

പിതൃത്വ അവധിയില്‍ പ്രവേശിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്. പ്രസവത്തിന്റെ ഭാഗമായി കമ്പനിയില്‍ നാലുമാസത്തെ അവധി ഉള്ളതാണ്. ഒരു പെണ്‍കുഞ്ഞിനായാണ് താനും പ്രിസില്ലയും കാത്തിരിക്കുന്നത്. പ്രിസില്ലയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നും സുക്കര്‍ബര്‍ഗ് ഫേസ്‌ബുക്ക് പേജിലൂടെ പറഞ്ഞു. തങ്ങള്‍ നാളുകളായി ഒരു
കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു, എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് മൂന്നു തവണ ഗര്‍ഭഛിദ്രം നടന്നു. എന്നാല്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നിവെന്നും ഫേസ്‌ബുക്ക് മേധാവി പറഞ്ഞു.

പിതൃത്വ അവധിയില്‍ പ്രവേശിക്കുന്നതായി ഫേസ്‌ബുക്ക് പേജിലൂടെ ലോകത്തേട് പറഞ്ഞ സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനും സോഷ്യല്‍മീഡിയയില്‍ നിന്ന് വന്‍സ്വീകരണമാണ് ലഭിച്ചത്. ആദ്യ ഒരു മണിക്കൂര്‍ കൊണ്ട് 50,000 ലൈക്കും 3,000 കമന്റുമാണ് പോസ്റ്റിന് ലഭിച്ചത്. ഇതുവരെ രണ്ടു ലക്ഷത്തിനടുത്ത് ലൈക്കാണ് പോസ്റ്റിന് ലഭിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :