Rijisha M.|
Last Updated:
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (15:45 IST)
രണ്ട് കുപ്പി വെള്ളത്തിന് കൊടുത്ത ടിപ്പ് ഏകദേശം ഏഴ് ലക്ഷം രൂപ. കേട്ടിട്ട് ഞെട്ടിയോ? അപ്പോൾ അത് കിട്ടിയ ആളുടെ അവസ്ഥയോ? അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലാണ് സംഭവം. സപ് ഡോഗ്‌സ് എന്ന ഭക്ഷണശാലയിലെ വെയിറ്റര്‍ അലൈന കസ്‌റ്ററാണ് തനിക്ക് കിട്ടിയ ടിപ്പ് കണ്ട് ഞെട്ടിയത്.
മിസ്റ്റര്‍ ബീസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബ് താരമാണ് അലൈനയ്ക്ക് ടിപ്പായി പതിനായിരം ഡോളർ (ഏകദേശം 7,37,950) നല്‍കിയത്. ടിപ്പ് മാത്രമല്ല അലൈനയ്‌ക്ക് കിട്ടിയത്. പതിനായിരം ഡോളറിനൊപ്പം സ്വാദിഷ്‌ടമായ വെള്ളത്തിന് നന്ദി എന്നൊരു കുറിപ്പും ഉണ്ടായിരുന്നു. പണ കെട്ട് കണ്ട് ആദ്യം അമ്പരന്നെന്നും ആരെങ്കിലും മറന്ന് വച്ചതാകാമെന്നാണ് കരുതിയതെന്നും അലൈന പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റിസോര്‍ട്ട് ജീവനക്കാരന് ഇരുപത് ലക്ഷത്തോളം രൂപ ടിപ്പ് നല്‍കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാര്‍ത്ത വൈറലായത്. അതിന് പിന്നാലെയാണ് ഇതും. യൂട്യൂബില്‍ 89 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള മിസ്റ്റര്‍ ബീസ്റ്റ് പണം കിട്ടുമ്പോഴുള്ള അലിയാനയുടെ ഭാവങ്ങള്‍ പകര്‍ത്താന്‍ ആളെയാക്കിരുന്നു. ജീവനക്കാരുടെ സന്തോഷത്തില്‍ താന്‍ പങ്കുചേരുന്നതായി മിസ്റ്റര്‍ ബീസ്റ്റ് അറിയിച്ചു.