ലണ്ടൻ|
VISHNU N L|
Last Updated:
ശനി, 6 ജൂണ്‍ 2015 (16:30 IST)
ആരോഗ്യത്തിനു ഹാനീകരമായ പദാര്‍ഥങ്ങള്‍ അടങ്ങി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യ നിരോധിച്ച മാഗി നൂഡില്‍സിന്റെ ആഗോളപരമായ തിരിച്ചടികള്‍ വരുന്നതായി സൂചനകള്‍. ഇന്ത്യയില്‍ മാഗി നിരോധിച്ചതിനു പിന്നാലെ മാഗിയുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ യുണൈറ്റഡ് കിംഗ്ഡവും നീക്കം തുടങ്ങിയതായാണ് സൂചന. ഇതിന്റെ ഭാഗമായി യു.കെയിലെ ഫുഡ് സേഫ്‌റ്റി ഏജൻസി ശേഖരിച്ച ഏതാനും മാഗി സാംപിളുകളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.
ഇന്ത്യന്‍ സ്റ്റോറുകളില്‍ ഇറക്കുമതി ചെയ്തിരിക്കുന്ന മാഗി നൂഡില്‍സാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. നെസ്‌ലെയുടെ മാഗി ഉത്പന്നത്തിൽ അനുവദിക്കപ്പെട്ടതിൽ കവിഞ്ഞ അളവിൽ അജിനോമോട്ടോയും ലെഡും കണ്ടെത്തിയ വാർത്തയെ തുടർന്നാണിത്. യു.കെയിലെ ഫുഡ് റഗുലേഷൻ ആക്ട് പ്രകാരം ഉത്പ്പന്നത്തിന്റെ നിർമാണത്തിനാവശ്യമായ ഓരോ ചേരുവകളെക്കുറിച്ചും വ്യക്തമായി പാക്കേജിൽ കാണിച്ചിരിക്കണം. അതേസമയം പരിശോധിക്കാനെടുത്ത സാമ്പിളുകളില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്മ ചില മസാലകളും ഉണ്ടെന്നാണ് വിവരം.