ലണ്ടണ്‍|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (15:16 IST)
ബുദ്ധിശക്തിയില്‍ സാക്ഷാല്‍
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും, സ്റ്റീഫന്‍ ഹോക്കിങ്‌സിനേയും തറപറ്റിച്ച് മലയാളി പെണ്‍കുട്ടി വിസ്മയിപ്പിക്കുന്നു. വെറും പന്ത്രണ്ടുവയസുള്ള
ലിഡിയ സെബാസ്റ്റിയന്‍ ആണ് ബുദ്ധിശക്തിയില്‍ ഇതിഹാസങ്ങളെ കീഴടക്കിയത്. ഐക്യു ടെസ്റ്റില്‍ 162 എന്ന പരമാവധി മാര്‍ക്ക് കരസ്ഥമാക്കി ലിഡിയ യുകെയിലെ ദേശീയ മാധ്യമങ്ങളുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്.
വ്യക്തികളുടെ ബുദ്ധിശക്തി തിട്ടപ്പെടുത്തുന്ന മെന്‍സ പരീക്ഷയിലാണ് ലിഡിയ ഈ അപൂർവ നേട്ടം കൈവരിച്ചത്. മൽസരത്തിൽ ലഭിക്കാവുന്ന പരമാവധി സ്‌കോറായ 162 മാർക്കാണ് ലിഡിയ നേടിയത്. ശാസ്ത്രരംഗത്തെ ഇതിഹാസങ്ങളായ ഐൻസ്റ്റീന്റേയും ഹോക്കിങ്സിന്റേയും ഐ ക്യു സ്‌കോര്‍ 160 ആണെന്നാണ് നിലവിൽ കണക്കാക്കിയിട്ടുള്ളത്. ബ്രിട്ടനിലെ കോള്‍ചെസ്റ്ററിൽ താമസിക്കുന്ന അരുണിന്റെയും എറിക്കയുടെയും മകളാണ് ലിഡിയ.