ലണ്ടൻ നഗരം പൊലീസ് വലയത്തില്‍; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ലണ്ടൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

  UK attack, UK shooting, ISIS, UK parliament shooting, IS , Westminster shooting, UK shooting, police , ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐഎസ് , ബ്രിട്ടീഷ് പാർലമെന്റ് , പൊലീസ് , ഐഎസ് ഭീകരര്‍ , മാർക്ക് റോവ്ലി , പൊലിസ്
ലണ്ടൻ| jibin| Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (18:34 IST)
ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യമറിയിച്ചത്. അതേസമയം, ആക്രമണവുമായി ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറ് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളലാണ് ഏഴ് പേരെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടന്റെ ഭീകരവിരുദ്ധ സേനയിലെ ഓഫീസർ മാർക്ക് റോവ്ലി അറിയിച്ചു. ലണ്ടൻ നഗരത്തിലും ബർമിങ്ഹാമിലുമാണ് റെയ്ഡുകൾ നടത്തിയത്. റെയ്ഡിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നഗരത്തിലും പുറത്തുമായി പൊലിസ് അന്വേഷണം ശക്തമാക്കി. ഹോട്ടലുകളിലും റോഡുകളിലും പരിശോധന ശക്തമാണ്.

ബുധനാഴ്ച ബ്രിട്ടീഷ് പാർലമെന്റിന് സമീപമുണ്ടായ
ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നാൽപതിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റു ചികിൽസയിലുള്ളവരിൽ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :