ഡേറ്റിംഗ് വെബ്‌സൈറ്റില്‍ പരിചയപ്പെട്ട അഞ്ച് യുവതികളെ ബലാത്സംഗം ചെയ്തു; അമ്പതുകാരന്‍ അറസ്റ്റില്‍

ലണ്ടന്, ഡേറ്റിംഗ്, യു കെ, കോടതി, പീഡനം london, dating, rape, UK, court
ലണ്ടന്| Sajith| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (15:00 IST)
ഡേറ്റിംഗ് വെബ്‌സൈറ്റില്‍ കൂടി പരിചയപ്പെട്ട അഞ്ച് യുവതികളെ അമ്പതുകാരന്‍ ബലാത്സംഗം ചെയ്തു. ജാസണ്‍ ലോറന്‍സ് എന്നയാളാണ് പ്രതി. ആറാമത് ഒരു യുവതിയെ കൂടി പീഡിപ്പിക്കാന്‍ തന്ത്രം മെനയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മാച്ച് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

രണ്ട് പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് ഇയാള്‍ തന്റെ ഇരകളെ വീഴ്ത്തിയിരുന്നത്. സൈറ്റില്‍ പരിചയപ്പെടുന്ന യുവതികളുമായി ഇമെയില്‍ വഴിയും ഫോണ്‍ മുഖേനയും ഇയാള്‍ പരിചയം ഉറപ്പിക്കും. തുടര്‍ന്ന് തന്ത്രപൂര്‍വം താന്‍ ഒരുക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡനം നടത്തിയിരുന്നത്. യു കെയിലെ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഇയാള്‍ക്കെതിരായ വിചാരണ പുരോഗമിക്കുന്നു.

മൂന്ന് മില്യണ്‍ ഉപയോക്താക്കളുള്ള യു കെയിലെ ഏറ്റവും വലിയ വെബ്‌സൈറ്റാണ് മാച്ച് ഡോട്ട് കോം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :