ലണ്ടൻ|
jibin|
Last Modified വ്യാഴം, 19 ജൂണ്‍ 2014 (12:44 IST)
ഒരു അജ്ഞാത യുവതിയുടെ
വെയിൽകായൽ ലണ്ടൻ നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി. വിയന്നയിലെ ഒരുഹോട്ടലിലെ മൂന്നാംനിലയില്‍ യുവതി പിറന്നപടി കിടന്ന് വെയില്‍ കാഞ്ഞതാണ് ഹോട്ടലിന് താഴത്തെ തിരക്കേറിയ റോഡില്‍ ട്രാഫിക്ക് ബ്ളോക്കിന് കാരണമായത്.
തിരക്കേറിയ റോഡിനടുത്തായിരുന്നു ഹോട്ടൽ. ഹോട്ടലിലെ മൂന്നാംനിലയിലെ ജനാലയിലൂടെ കാൽമുട്ടുവരെയുള്ള ഭാഗം പുറത്തേക്കിട്ട് ആണ് യുവതി വെയില്‍ കാഞ്ഞത്. വഴി യാത്രക്കാരും റോഡിലൂടെ പോയ വാഹനങ്ങളില്‍ ഇരുന്നവരും ഈ ദൃശ്യം കണ്ടു. കണ്ടവർ പലരും വിശദമായി കാണാൻ വാഹനങ്ങളുടെ വേഗം കുറച്ചതോടെ ട്രാഫിക്ക് ബ്ളോക്കായി.
തുടര്‍ന്ന് വഴിയില്‍ അപകടങ്ങളും ബ്ലോക്കും രൂക്ഷമായി. കുറച്ചു പേര്‍ സര്‍വ്വവും മറന്ന് യുവതിയുടെ വെയിൽകായലിന്റെ പടമെടുക്കുന്ന തിരിക്കിലായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തിയാണ് ബ്ലോക്ക് മാറ്റിയത്. ഇതിനിടെ യുവതി എങ്ങോട്ടോ അപ്രത്യക്ഷയായി.