ബാഗ്‌ദാദ്|
jibin|
Last Modified ബുധന്‍, 18 ജൂണ്‍ 2014 (18:02 IST)
" സര്‍ ഞങ്ങള്‍ പേടിച്ചാണ് ഈ ആശുപത്രി കെട്ടിടത്തില്‍ കഴിയുന്നത്. ആശുപത്രിക്കുള്ളിലായിട്ട് ദിവസങ്ങളായി ആവശ്യമായ ഭക്ഷണമൊന്നും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല.
ചുറ്റും ഭയാനകമായ സാഹചര്യമാണ് ഐഎസ്‌ഐഎസ് വിമതര്‍ റോന്തുചുറ്റുന്ന നഗരത്തിന് പുറത്താണ് ഞങ്ങള്‍ ഒളിച്ചിരിക്കുന്നത്. വെടിവെക്കുന്നതിന്റെയും ഷെല്‍ പൊട്ടുന്നതിന്റെയും ഒച്ച കേട്ട് ഓരോ നിമിഷവും മരണത്തെ മുഖാമുഖം കാണുകയാണ് എപ്പോഴാണ് ടെലിഫോണ്‍, മൊബൈല്‍ ബന്ധങ്ങള്‍ നഷ്‌ടമാകുമെന്നത് അറിയില്ല. ഞങ്ങളെ വേഗംവീട്ടിലെത്തിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു "
ആഭ്യന്തരകലാപം ആഞ്ഞടിക്കുന്ന ഇറാഖിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച എസ്‌ഒഎസ് സന്ദേശമാണിത്. തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിയിരിക്കുന്ന സംഘമാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്.
നയതന്ത്ര വിഭാഗം വിഭാഗം കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും. വിമതര്‍ രാജ്യത്തെ മിക്ക വിമാനത്താവളത്തിലേക്കുള്ള വഴിയും, വാഹനങ്ങളും പിടിച്ചെടുത്തിരിക്കുകയാണ്. 18,000 ഇന്ത്യാക്കാര്‍ ഇറാഖിലുണ്ടെന്നാണ് കണക്ക്.