ട്രിപ്പോളി|
Last Modified ചൊവ്വ, 20 മെയ് 2014 (15:16 IST)
അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ ലിബിയന്‍ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു. പാര്‍ലമെന്റിനു നേരെ കഴിഞ്ഞദിവസം അക്രമണം നടത്തിയ മുന്‍ ജനറല്‍ ഖാലിഫ ഹഫ്തറുടെ നേതൃത്വത്തിലുള്ള സൈനിക വിഭാഗമാണ് പ്രഖ്യാപനം നടത്തിയത്.
പാര്‍ലമെന്റിന്റെ മറ്റു ചുമതലകള്‍ നിറവേറ്റാനായി 60 അംഗ ഭരണഘടന നിര്‍മാണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാര്‍ അടിയന്തിര മന്ത്രിസഭയായി മാത്രം തുടരും-ഹഫ്തര്‍ അറിയിച്ചു. കഴിഞ്ഞദിവസം പാര്‍ലമെന്റിനു നേരെ നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ നടത്തിയത് പട്ടാള അട്ടിമറിയല്ലെന്നാണ് ഫഹ്തര്‍ പറഞ്ഞത്. ജനഹിതം അനുസരിച്ചുള്ള നടപടിയായിരുന്നെന്നും ഇസ്ലാമിക തീവ്രവാദികള്‍ക്കു നേരെയുള്ള നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.