കൊടുംഭീകരന്‍ ലഖ്വിയ്ക്ക് മോചനമില്ല

ഇസ്ലമാബാദ്| Last Updated: ശനി, 14 മാര്‍ച്ച് 2015 (15:18 IST)

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ലഷ്‌കര്‍ ഭീകരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ പാകിസ്ഥാന്‍ മോചിപ്പിക്കില്ല. നേരത്തെ
ലഖ്‌വിയെ മോചിപ്പിക്കാന്‍ ഇസ്ലാമബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ലഖ്വിയുടെ കരുതല്‍ തടങ്കല്‍ ഒരുമാസം കൂടി നീട്ടാന്‍ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

ഡിസംബറില്‍ പാക്കിസ്ഥാനിലെ ഭീകരവാദവിരുദ്ധ കോടതി ലഖ്‌വിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചതിനെത്തുടര്‍ന്ന് മറ്റൊരു കേസില്‍ ലഖ്‌വിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ കേസ് തെളിയിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.

പാക് സര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ലഖ്വിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ലഖ്വിയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :