ഓക്ക്‌ലന്‍ഡ്|
jibin|
Last Modified ശനി, 7 മാര്‍ച്ച് 2015 (11:54 IST)
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 46.4 ഓവറില്‍ 222 റണ്‍സിന് പുറത്തായി. മഴ കളി മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാന്‍ 47 ഓവറില്‍ 232 റണ്‍സ് വേണം.
മികച്ച രീതിയില്‍ തുടങ്ങി നല്ല അടിത്തറ ലഭിച്ച പാക് ഇന്നിംഗ്‌സ് അവസാന ഓവറുകളില്‍ തരിപ്പണമാകുകയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡെയ്ല്‍ സ്‌റ്റെയിനാണ് പാകിസ്ഥാനെ തകര്‍ത്തത്. നായകന്‍ മിസ്‌ബ ഉള്‍ ഹഖ് (56) പൊരുതി നോക്കിയെങ്കിലും മറ്റ് ബാറ്റ്‌സ്‌മാരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത്.
സര്‍ഫ്രാസ് അഹമ്മദ് (49) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അഹ്മദ് ഷഹ്സാദ്(18), സഖ്‌ലയ്ന്‍ മക്‌സൂദ്(എട്ട്), ഉമര്‍ അക്‌മല്‍(13), ഷാഹിദ് അഫ്രിദി(22) എന്നിവര്‍ പരാജയമാകുകയായിരുന്നു.
സ്റ്റെയ്ന്‍ മൂന്നു വിക്കറ്റും മോര്‍ക്കല്‍, ആബോട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.