ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 6 മെയ് 2014 (15:54 IST)
രാജ്യത്ത് വൈ-ഫൈ സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കാന്‍ തീരുമാനം വന്നിരിക്കുന്നു.
സംവിധാനം പ്രാവര്‍ത്തികമായാല്‍ യാത്രകള്‍ക്കിടെ വൈ-ഫൈ സൗകര്യമുള്ള ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവയിലേതെങ്കിലും കൈയിലുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അത്യാവശ്യം കാര്യങ്ങള്‍ നമുക്ക് ചെയ്തു തീര്‍ക്കാന്‍ കഴിയും.
അതായത് കോഫി ഷോപ്പിലിരുന്ന് മെയിലുകള്‍ പരിശോധിക്കാം. ഹോട്ടല്‍മുറിയില്‍ വിശ്രമിക്കുന്നതിനിടെ പാട്ടുകളും സിനിമകളും ഡൗണ്‍ലോഡ്ചെയ്ത് ആസ്വദിക്കാം തുടങ്ങി സങ്കീര്‍ണമായ പല ഇന്റെര്‍ നെറ്റ് സംബന്ധിച്ച കാര്യങ്ങളും ചെയ്യാം. അതും തികച്ചും സൌജന്യമായി തന്നെ.
ഇന്ത്യയില്‍ 16.50 കോടിയിലധികം ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇതില്‍ ഭൂരിഭാഗംപേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൊബൈലിലൂടെയാണ്. ഇപ്പോളിറങ്ങുന്ന സ്മാര്‍ട്ട് ഫോനുകളില്‍ വൈ-ഫൈ സൌകര്യവും കമ്പനികള്‍ നല്‍കാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ വൈ-ഫൈ സേവനത്തിന് ആവശ്യക്കാര്‍ കൂടി.
ഇതോടെയാണ് പൊതു വൈ-ഫൈ എന്ന ആശയത്തിന് കൂടുതല്‍ സ്വീകാര്യത കിട്ടിയത്.
2ജി, 3ജി, 4ജി ഡാറ്റാ സേവനങ്ങള്‍ക്ക് പെര്‍മിറ്റ് വേണമെന്നിരിക്കെ വൈ-ഫൈ സൗജന്യമായി ലഭ്യമാകുന്നത് കര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നു. കൂടാതെ മറ്റ് ഡാറ്റാ സേവനങ്ങളേക്കാള്‍ ഇതിന് കൂടുതല്‍ വേഗവും ലഭ്യമാണ്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ രാജ്യാന്തര ഗ്രൂപ്പുകളെല്ലാം ഇതിനകം വൈ-ഫൈ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലും ടാറ്റാ ഡോകോമോയുടെ ഈ പൊതു വൈ-ഫൈ സംവിധാനം ലഭ്യമാണ്.
എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇതില്‍ മുന്‍കൈ എടുക്കതെ ആശയത്തിന്‍ വളര്‍ച്ചയുണ്ടാകില്ല.
അതായത് ഇനി വരുന്ന സര്‍ക്കാരിന്റെ കൈകളിലാണ് പൊതു വൈ-ഫൈയുടെ ഭാവിയിരിക്കുന്നത് എന്നു സാരം. അധികാരത്തിലെത്തിയാല്‍
വൈ-ഫൈ പൊതുവാക്കുമെന്ന മോഡിയുടെ വാക്കുകള്‍ സത്യമായാല്‍ വരാനിരിക്കുന്നത് വലിയൊറ്റു വിപ്ലവത്തിന്റെ നാന്ദി മാത്രമാണ്.