ഇസ്ലാമാബാദ്|
jibin|
Last Modified ബുധന്‍, 20 ഡിസംബര്‍ 2017 (20:12 IST)
വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു പാകിസ്‌ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാക് സര്‍ക്കാര്‍ വീസ അനുവദിച്ചു. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പു നൽകിയത്.
കുൽഭൂഷൺ ജാദവിന്റെ കുടുംബത്തിന് വീസ അപേക്ഷ ലഭിച്ചതായും തുടർനടപടികൾ നടന്നുവരികയാണെന്നും പാകിസ്ഥാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീസ അനുവദിച്ചതായുള്ള അറിയിപ്പ്. ഈ മാസം 25ന് കൂടിക്കാഴ്ച നടക്കുമെന്നാണു സൂചന.
കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ അറസ്‌റ്റ് ചെയ്‌തത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണു ജാദവെന്നാണ് പാകിസ്ഥാന്റെ ആരോപണം. മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയാ ഇദ്ദേഹം റിട്ടയർ ചെയ്തശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു ഇദ്ദേഹം.