മെഡല്‍ നേടാത്ത ഉത്തര കൊറിയന്‍ താരങ്ങളെ കല്‍ക്കരി ഖനികളിലേക്ക് അയക്കുന്നു - കൂട്ടത്തില്‍ കൊടും ശിക്ഷകളും

റിയോയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്നവരെ കടുത്ത ജോലികള്‍ നല്‍കുമെന്ന് കിങ് ജോങ് ഉന്‍

 king jong un, rio olympics , brazil , rio , punishments കിങ് ജോങ് ഉന്‍ , റിയോ ഒളിമ്പിക്‌സ് , റിയോ , ബ്രസീല്‍ , കല്‍ക്കരി ഖനി , റേഷന്‍ , ഉത്തര കൊറിയ
ഉത്തര കൊറിയ| jibin| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (12:31 IST)
റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവച്ച താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയക്കുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് കിങ് ജോങ് ഉന്‍. പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്നവരെ കടുത്ത ജോലികളാണ് രാജ്യത്ത് കാത്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കല്‍ക്കരി ഖനിയിലേക്ക് അയക്കുന്നതിന് പുറമെ കായിക താരമെന്ന നിലയില്‍ രാജ്യത്ത് നിന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്ന പല സഹായങ്ങളും ഇല്ലാതാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റേഷന്‍ വെട്ടിക്കുറക്കുക, മോശം വീടുകളിലേക്ക് മാറ്റുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുക എന്നീ ശിക്ഷകളാണ് താരങ്ങള്‍ക്കായി കിങ് ജോങ് നല്‍കുക.

മെഡല്‍ നേടിയ താരങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സൌകര്യങ്ങളും ഒരുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് എല്ലാ വിധ സുഖസൌകര്യങ്ങളുമുള്ള വീടും പുതുക്കിയ റേഷനും കാറും ഉള്‍പ്പെടെയുളള സമ്മാനങ്ങളും നല്‍കുമെന്നും
ഉത്തര കൊറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

31 അംഗ ഒളിമ്പിക്‌സ് ടീമിനെയാണ് ഉത്തരകൊറിയ റിയോയിലേക്ക് അയച്ചത്. അഞ്ച് സ്വര്‍ണ്ണം ഉള്‍പ്പെടെ 12 മെഡലുകള്‍ നേടണം എന്നതായിരുന്നു ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ കല്‍പന. എന്നാല്‍ പ്രതീക്ഷിച്ച പ്രകടങ്ങള്‍ ഇവരില്‍ നിന്ന് ഉണ്ടാകാതിരുന്നതോടെയാണ് കിങ് ജോങ് ഉന്‍ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :