ഹൈദരാബാദ്|
jibin|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (20:45 IST)
റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ പിവി സിന്ധുവിന് വേണ്ടി പുതിയ കോച്ചിനെ കണ്ടെത്തുമെന്ന തെലങ്കാന ഉപമുഖ്യമന്ത്രി മഹമൂദ് അലിയുടെ പ്രസ്‌താവന തള്ളി സിന്ധു രംഗത്ത്. തനിക്ക് വിദേശ പരിശീലകനെ ആവശ്യമില്ല. തെലങ്കാന ഉപമുഖ്യമന്ത്രിയുടെ നിർദേശത്തിന് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും റിയോയിലെ ഇന്ത്യന്‍ താരം
വ്യക്തമാക്കി.
ഗോപിചന്ദ് മികച്ച പരിശീലകനാണെങ്കിലും സിന്ധുവിന് ഇതിലും മികച്ച ഒരു പരിശീലകനെ തെലുങ്കാന സർക്കാർ കണ്ടെത്തി നൽകുമെന്ന് മഹമൂദ് അലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് സിന്ധു തന്നെ രംഗത്ത് എത്തിയത്. സിന്ധുവിനെ സ്വീകരിക്കാന്‍ ഹൈദരാബാദിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ ഞെട്ടിപ്പിക്കുന്ന പ്രതികരണം.
ഗോപീചന്ദ് അക്കാദമിയിൽനിന്നു പരിശീലനം നേടി ഒളിമ്പിക്സിൽ മെഡൽ നേടിയ താരങ്ങളാണ് സിന്ധുവും സൈന നെഹ്‌വാളും.
അഞ്ചുതവണ ലോകജേതാവായ ചൈനയുടെ ലിൻ ഡാനെ ഒളിമ്പിക്സ് ക്വാർട്ടറിൽ അട്ടിമറിച്ച കെ ശ്രീകാന്തും ഗോപീചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും സിന്ധു