ഹെല്‍സിങ്കി|
VISHNU N L|
Last Modified വെള്ളി, 3 ജൂലൈ 2015 (13:57 IST)
കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും കുടുംബാധിപത്യത്തിലുക്ക്ല്ല രജ്യമാണ് ഉത്തരകൊറിയ. ഇപ്പോഴത്തെ ഏകാധിപതി കിം ജോംഗ് ഉല്‍ തന്റെ മുന്‍ഗാമികളേക്കാള്‍ ക്രൂരനാണെന്ന് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. ജൈവായുധപരീക്ഷണത്തിനായി സ്വന്തം രാജ്യത്തെ പ്രജകളെ നിഷ്കരുണം ഉപയോഗിച്ച് ഹിറ്റ്ലറേ തോല്‍പ്പിക്കുന്ന ക്രൂരതയുള്ള ആളാണ് കിംജോംഗ് ഉല്‍ എന്നണ് പുതിയ വെളിപ്പെടുത്തല്‍.
ഈ ആരോപണം നേരത്തെ ദക്ഷിണ കൊറിയ ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ ആരോപണങ്ങള്‍ക്ക് സ്ഥിരീകരണം നല്ല്കിയിരിക്കുന്നത് പരീക്ഷണം നടത്തിയിരുന്ന വിദഗ്‌ദ്ധന്‍ ലീയാണ്. ഇയാള്‍ ക്രൂരതക്ല് പേടിച്ച് രാജ്യത്ത് നിന്ന് ഓടിരക്ഷപ്പെട്ടയാളാണ്. കിമ്മിനെ ഭയന്ന് 47 കാരനായ ലീ ഫിന്‍ലന്റില്‍ രാഷ്‌ട്രീയാഭയം നേടിയിരിക്കുകയാണ്.
ദക്ഷിണകൊറിയന്‍ മാധ്യമമായ യോന്‍ഹാപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടുന്ന വികലാംഗരെ ഉത്തരകൊറിയ പരീക്ഷണത്തിന് ഉപയോഗിക്കുന്നതായി കഴിഞ്ഞ ഡിസംബറിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പരീക്ഷണത്തിന് വിധേയരായ രണ്ടു പേരെ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് 2013 ല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് ബലം നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
ഉത്തര കൊറിയ നടത്തിയ മനുഷ്യപരീക്ഷണത്തിന്റെ 15 ജിഗാബൈറ്റോളം വരുന്ന വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് ലീ യെ ഉദ്ധരിച്ച്
ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയയില്‍ നിന്നും പലായനം ചെയ്യുന്നതിന് മുമ്പായി വന്‍തോതിലുള്ള വിവരങ്ങള്‍ താന്‍ ശേഖരിച്ചിരുന്നതായിട്ടാണ് ലീയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസമായിരുന്നു ലീ ഉത്തരകൊറിയയില്‍ നിന്നും ഫിന്‍ലാന്റില്‍ എത്തിയത്.