ബെര്‍ലിന്‍|
VISHNU N L|
Last Modified വെള്ളി, 24 ജൂലൈ 2015 (11:43 IST)
തെരുവുനായ വിഷയത്തില്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയുണ്ടാകുന്നു. കേരളം അപകടകാരികളായ തെരുവു നായ്ക്കളുടെ നാടാണെന്നും കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ സൂക്ഷിക്കണമെന്നു മുന്നറിയിപ്പുമായി ജര്‍മ്മന്‍ പത്രം വാര്‍ത്തകള്‍ കൊടുത്തതൊടെയാണ് ടൂറിസം രംഗത്ത് കേരളത്തിന് ആശങ്ക ഉണ്ടായിരിക്കുന്നത്.
അടുത്തിടെ ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനായി പോയി തെരുവു നായയുടെ കടിയേറ്റ് തിരികെ എത്തി പേവിഷബാധയേറ്റ് മരിച്ചത് ചൂണ്ടിക്കാട്ടിയാണ് ജര്‍മ്മന്‍ പത്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ തെരുവു നായ വിഷയം കത്തിപ്പടരുന്നതിനിറെ മുമ്പും വിദേശ മാധ്യമങ്ങള്‍ സമാനമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.