4ജി സേവനവുമായി കളം പിടിക്കാന്‍ എയര്‍ടെല്‍ കേരളത്തിലേക്ക്

കൊച്ചി| VISHNU N L| Last Updated: വെള്ളി, 24 ജൂലൈ 2015 (11:48 IST)
നിലവില്‍ 3ജി സേവനങ്ങള്‍ നല്‍കുന്ന നിരക്കില്‍ തന്നെ 4ജി സൌകര്യം ഒരുക്കിക്കൊണ്ട് കേരളത്തില്‍ എയര്‍ടെല്‍ കരുത്തുകാട്ടാനൊരുങ്ങുന്നു. ട്രയൽ റൺ പോലെ നടത്തുന്ന ആദ്യഘട്ടത്തിലെ ഉപയോക്താക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും 4ജി വ്യാപകമാക്കുക. കേരളത്തിൽ രണ്ടോ മൂന്നോ നഗരങ്ങളിൽക്കൂടി വൈകാതെ 4ജി എത്തിക്കും.

കൊച്ചിയിലാണ് തുടക്കം. നിലവിലുള്ള 3ജി വരിക്കാർക്ക് 4ജി–യിലേക്കു മാറാൻ അവസരമുണ്ടെന്നുകാട്ടി കമ്പനി എസ്എംഎസ് നൽകുന്നുണ്ട്. കുറിയർ വഴി പുതിയ സിം വരിക്കാർക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനു പിന്നാലെ റിലയൻസ് ജിയോ ഇൻഫോകോമിനെപ്പോലെ, 4000 രൂപ മുതൽ വിലയുള്ള 4ജി സ്മാർട്ഫോണുകൾ നൽകാനും എയർടെൽ തീരുമാനിച്ചിട്ടുണ്ടെന്നാണു സൂചന.

ഇതിനായി
നിലവിൽ സേവനം തുടങ്ങിയ നഗരങ്ങളിൽ ഏതാനും മൊബൈൽ ഹാൻഡ്സെറ്റ് കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ട്. എയർടെൽ ബ്രാൻഡ് നാമത്തിൽത്തന്നെ ഫോൺ ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. 4000 – 12000 രൂപ നിലവാരത്തിൽ ഫോൺ എത്തിക്കാനാണു ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :