നെയ്റോബി|
jibin|
Last Modified തിങ്കള്‍, 17 നവംബര്‍ 2014 (13:26 IST)
കെനിയയിൽ ലൈംഗിക താല്‍പ്പര്യം കറയ്ക്കാന്‍ പെൺകുട്ടികളുടെ ജനനേന്ദ്രിയ ഭാഗങ്ങൾ മുറിച്ചു മാറ്റുന്നു. മൂന്നുവർഷം മുമ്പ് കെനിയൻ സർക്കാർ നിയമംമൂലം നിരോധിച്ച ഈ ദുരാചാരം കെനിയയില്‍ ഇപ്പോഴും നടമാടുകയാണ്.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയ ഭാഗങ്ങൾ മുറിച്ചു മാറ്റുകയാണ് പതിവ്. മയക്കുകയോ മരവിപ്പിച്ചോ നടത്തുന്ന ഈ ക്രൂരകൃത്യം നടത്തുന്നത് പതിവാണ്. ഈ കർമ്മത്തിന് വിധേയയായാലേ ഒരു പെൺകുട്ടി വിവാഹത്തിന് യോഗ്യത നേടൂ എന്നാണ് ഗോത്ര വർഗക്കാർക്കിടയിൽ നിലനിൽക്കുന്ന വിശ്വാസം.
കര്‍മ്മത്തിന് മുമ്പ് പെണ്‍കുട്ടിയെ മറ്റു വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയശേഷം മൃഗത്തോലിൽ പൊതിയുന്നു. പിന്നീട് വെളുത്ത ചായം പൂശി ഒരു കല്ലില്‍ കയറ്റി ഇരുത്തുകയാണ്. ഈ സമയം നിരവധി സ്ത്രീകള്‍ പെണ്‍കുട്ടിക്ക് ചുറ്റും ഉണ്ടാകും. ഇവരാണ് ഈ കര്‍മ്മം നടത്തുന്നത്. പിന്നീട് ബ്ളേഡോ പൊട്ടിയ ഗ്ളാസ് കഷണമോ കത്രികയോ ഉപയോഗിച്ച് പെൺകുട്ടികളുടെ ജനനേന്ദ്രിയ ഭാഗങ്ങൾ മുറിച്ചു മാറ്റും. വേദനയില്‍ പുളയുന്ന കുട്ടിയെ മറ്റ് സ്ത്രീകള്‍ ബലമായി പിടിച്ച് കിടത്തുകയും ചെയ്യും. മുറിച്ച് മാറ്റിയ ജനനേന്ദ്രിയ ഭാഗങ്ങൾ പ്രത്യേക പൂജ നടത്തിയശേഷം തുന്നി ചേര്‍ക്കുകയും ചെയ്യും.
ഇതിനു ശേഷം കുട്ടിയെ
വർണശബളമായ വസ്ത്രങ്ങൾ അണിയിച്ച്
തീക്കൂനയ്ക്കു ചുറ്റുമിരുത്തി ആട്ടവും പാട്ടുമായി രാത്രിയില്‍ ഉറക്കാതെ ഇരുത്തുകയും ചെയ്യും. നേരം പുലരുബോള്‍ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയ ഭാഗങ്ങളില്‍ പച്ച മരുന്നുകള്‍ പുരട്ടുകയും ചെയ്യും. വീട്ടുകാരുടെ പൂർണ സമ്മതത്തോടെയാണ് ഇത്തരത്തിലെ ക്രൂരകൃത്യം
ചെയ്യുന്നത്. ഒരു ഫോട്ടോഗ്രാഫറാണ് ദൃശ്യങ്ങൾ പകർത്തി പുറംലോകത്തിനു മുന്നിലെത്തിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.