നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകന്റെ അറസ്റ്റില്‍. വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാലുവയസുകാരിയെ കഴിഞ്ഞ 15ന് അഭിഭാഷകന്‍ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ബാലികയ്ക്ക് അസ്വസ്ഥത അനുഭവപ്പട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പരിശോധനയില്‍ ജനനേന്ദ്രിയത്തില്‍ മുറിവ് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴി പ്രകാരം അഭിഭാഷകനെതിരേ പോലീസ് കേസെടുത്തിനു പിന്നാലെ അഭിഭാഷകന്‍ ശാരീരിക അസ്വാസ്ഥ്യമെന്നു പറഞ്ഞു തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണു 57 കാരനായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.