ഇംഗ്ലണ്ട്|
Last Modified ഞായര്‍, 27 ജൂലൈ 2014 (10:43 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണയ്ക്കിടെ ജഡ്ജി ഉറങ്ങി. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണ റദ്ദാക്കി.
പരാതിക്കാരിയെ വിസ്തരിക്കുന്നതിനിടെ ജഡ്ജി ഫിലിപ്പ് കറ്റന്‍ ഉറങ്ങുകയായിരുന്നെന്ന് അഭിഭാഷകന്‍ പരാതിപ്പെടുകയായിരുന്നു. കറ്റനെതിരെയുള്ള ആരോപണത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് ജുഡീഷ്യല്‍ കോണ്ടക്ട് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അറിയിച്ചു.
കുറ്റക്കാരനെന്നു കണ്ടാല്‍ ന്യായാധിപനെതിരേ ലോഡ് ചാന്‍സലറും ലോഡ് ചീഫ് ജസ്റ്റിസും നടപടി സ്വീകരിക്കും. വിചാരണ പുതിയ ജൂറിക്കുമുന്നില്‍ എത്രയുംവേഗം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.