ചരിത്രം തിരുത്താന്‍ ജപ്പാന്‍, വിദേശ മണ്ണില്‍ ഇനി ജാപ്പാനീസ് സൈന്യമിറങ്ങും

ടോക്കിയോ| VISHNU N L| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (11:27 IST)
പ്രതിപക്ഷം ഉയര്‍ത്തിയ കടുത്ത വെല്ലുവിളികെളെ അതിജീവിച്ച് വിദേശ മണ്ണില്‍ യുദ്ധം ചെയ്യാന്‍ സൈന്യത്തെ അയയ്ക്കാനുള്ള നിയമം ജപ്പാന്‍ സര്‍ക്കാര്‍ പാസാക്കി.
പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് വിദേശത്ത് സൈന്യത്തെ അയക്കാനുള്ള അനുമതി പാർലമെന്റ് പാസാക്കിയത്. നിയമം പാസായതോടെ പുതിയൊരു ചരിത്രമാണ് ജപ്പാന്‍ രചിച്ചിരിക്കുന്നത്. രനാടാം ലോകമാഹായുദ്ധാനന്തരമുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം സൈന്യത്തെ വിദേശത്തേക്ക് അയയ്ക്കാന്‍ ഇതാദ്യമായാണ് ജപ്പാന്‍ തീരുമാനിക്കുന്നത്.

ജപ്പാന്റെ തീരുമാനത്തെ അമേരുക്ക സ്വാഗതം ചെയ്തിട്ടുണ്ട്. കടുത്ത പ്രതിപക്ഷ ബഹളം ഉണ്ടായിരുന്നിട്ടു കൂടി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഷിന്സോ ആബെ സര്‍ക്കാര്‍ ബില്ല് പാസാക്കുകയായിരുന്നു. 90നെതിരെ 148 വോട്ടുകൾക്കാണ് പുതിയ ബിൽ പാർലമെന്റിന്റെ അധോസഭ പാസാക്കിയത്. ഉപരിസഭ നേരത്തെ തന്നെ ബിൽ പാസാക്കിയിരുന്നു. ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലേയ്ക്ക് വരെയെത്തി.

ഉത്തരകൊറിയക്കെതിരായ ദക്ഷിണകൊറിയൻ പ്രതിരോധത്തെ സഹായിക്കുക, അമേരിക്കയെ ലക്ഷ്യം വക്കുന്ന ഉത്തരകൊറിയൻ മിസൈലുകൾ വെടിവെച്ചിടുക, വിദേശ രാജ്യങ്ങളിലെ യുദ്ധങ്ങളിൽ അമേരിക്കയേയും സഖ്യകക്ഷികളെയും സഹായിക്കുക, വിദേശത്ത് ബന്ദികളാക്കപ്പെടുന്ന ജാപ്പനീസ് പൗരന്മാരെ സഹായിക്കാൻ സൈനിക നടപടിയെടുക്കുക തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ട്.

നയംമാറ്റം ജപ്പാനെ മറ്റു രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളിൽ പങ്കാളികളാക്കുമെന്നാണ് ജാപ്പനീസ് പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വക്കുന്ന ആശങ്ക. ബ്രിട്ടനും അമേരിക്കൻ അധിനിവേശങ്ങളിൽ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങളെയും പോലെ ഭീകരർ ജപ്പാനെയും ലക്ഷ്യം വക്കുമോ എന്ന ആശങ്ക പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ നിരീക്ഷകരും പങ്കു വക്കുന്നു.

മുപ്പതിനായിരത്തോളം പേരാണ് സർക്കാർ തീരുമാനത്തിനെതിരെ ടോക്കിയോവിൽ പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. അതേസമയം ദക്ഷിണ ചൈനാ കടൽ മേഖലയിൽ ചൈന ഉയർത്തുന്ന സൈനിക വെല്ലുവിളിയെയും ഉത്തരകൊറിയ ഉയർത്തുന്ന ആണവഭീഷണിയെയും ചെറുക്കാൻ പ്രതിരോധ നയത്തിലെ ഭേദഗതി അനിവാര്യമാണെന്നാണ് സർക്കാർ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :