ജൊഹന്നാസ്ബര്‍ഗിലെ തീപിടുത്തം: മരണസംഖ്യ 74 ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (08:47 IST)
ജൊഹന്നാസ്ബര്‍ഗിലെ തീപിടുത്തത്തില്‍ മരണസംഖ്യ 74 ആയി. തീപിടുത്തത്തില്‍ 500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. പ്രദേശത്ത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ സന്ദര്‍ശിച്ചു.

പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. പ്രദേശത്ത് നേരത്തേയും തീപിടുത്തം ഉണ്ടായിട്ടുണ്ട്. അഭയാര്‍ത്ഥികളെ കൂടാതെ വീടില്ലാത്ത 15000ലധികം പേര്‍ ഇവിടെ താമസിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :