ഹഡക മാത്സുരി അഥവാ ജപ്പാൻകാരുടെ വാർഷിക നഗ്ന ഉത്സവം!!

അഭിറാം മനോഹർ| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (16:31 IST)
ലോകത്തിലെ പല ഭാഗങ്ങളിൽ അതാത് രാജ്യങ്ങളുടെ മാത്രം പ്രത്യേകതയുള്ള ഉത്സവങ്ങൾ നടക്കാറുണ്ട്. ചില ഉത്സവങ്ങൾ പ്രാദേശികമായ കീഴ് വഴക്കമാണെങ്കിലും അതിൽ പങ്ക് ചേരുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ എത്തിചേരും. അത്തരത്തിൽ ജപ്പാനിൽ മാത്രം നടക്കുന്ന പ്രാദേശിക ഉത്സവമാണ് ഹഡക മാത്സുരി. കുറഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിച്ചെ നിങ്ങൾക്ക് ഈ ഉത്സവത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു എന്നതാണ് ഉത്സവത്തിന്റെ പ്രത്യേകത.

എല്ലാവര്‍ഷവും ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഈ ഉത്സവം അരങ്ങേറുന്നത്. സൈഡെജി കന്നോണിന്‍ എന്ന ക്ഷേത്രത്തിലാണ് ഹഡക മാത്സുരി എന്ന പേരിലുള്ള ഉത്സവം നടക്കുക.ആയിരക്കണക്കിന് പുരുഷന്മാര്‍ പങ്കെടുക്കുന്ന ആഘോഷത്തില്‍ ഭൂരിഭാഗം പേരും ജാപ്പനീസ് അരക്കച്ചയും'ഫണ്ടോഷി' വെളുത്ത സോക്‌സുകളും മാത്രമാണ് ഉപയോഗിക്കുന്നത്. ഈ ഉത്സവം ജപ്പാനിലെ നഗ്ന ഉത്സവം എന്ന പേരിലാണ് അറിയപ്പെടുന്നത്. 15ആം തിയ്യതിയാണ് ഈ വർഷത്തെ ഹഡക മാത്സുരി ആഘോഷിച്ചത്.

യുവതലമുറയില്‍ കാര്‍ഷിക താല്‍പ്പര്യങ്ങള്‍ വളര്‍ത്തുകയെന്നത് ലക്ഷ്യമിട്ട് നടത്തുന്ന ഉത്സവം പ്രാദേശിക സമയം വൈകീട്ട് 3 മണിക്കാണ് ആരംഭിക്കുക. ഉത്സവാചാരങ്ങളുടെ ഭാഗമായി പുരുഷന്മാർ ഉത്സവം ആരംഭിക്കുന്നതിന് മുൻപ് അല്പവസ്ത്രവുമായി ക്ഷേത്ര മൈതാനം വലം വെക്കുകയും തണുത്ത വെള്ളത്തിൽ ദേഹശുദ്ധി വരുത്തുകയും ചെയ്യും. തുടർന്നാണ് ഇവർ പ്രാധാനക്ഷേത്രത്തിലേക്ക് പുറപ്പെടുക.

ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതന്‍
രണ്ട് ഭാഗ്യ ദണ്ഡുകളും 100 ബണ്ടില്‍ മരച്ചില്ലകളും വലിച്ചെറിയുന്നു. ഇവ കണ്ടെത്തുന്നവർക്ക് ഭാഗ്യം കൈവരുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. അതിനാൽ തന്നെ ഈ ഭാഗ്യവിറകുകൾ കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ പിടിവലി മൂലം പുരുഷന്മാർക്ക് പരിക്കേൽക്കുന്നത് സാധാരണമാണ്. ജപ്പാൻകാർ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഹഡക മാത്സുരിയുടെ ഭാഗമാകാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :