റിയോ ഡെ ജെനീറോ|
aparna shaji|
Last Modified ഞായര്‍, 14 ഓഗസ്റ്റ് 2016 (10:21 IST)
ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ റിയോ ഒളിമ്പിക്സിലെ വേഗമേറിയ താരം. വേഗറാണിയെന്ന റെക്കോർഡ് ഇനി എലെയ്നു സ്വന്തം. 100 മീറ്റർ ഓട്ടത്തിൽ 10.71 സെക്കൻഡിലായിരുന്നു എലെയ്ന്‍റെ ഫിനിഷിങ്. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസറിന് വെങ്കലം ലഭിച്ചു. മൂന്നാം സ്വർണം ലക്ഷ്യമിട്ട് ട്രാക്കിലിറങ്ങിയ ഷെല്ലിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് എലെയ്ൻ സ്വർണം നേടിയത്.
2008 ബീജിങ്ങ്, 2012 ലണ്ടന്‍ ഒളിമ്പിക്‌സുകളില്‍ 100 മീറ്റര്‍ ഇനത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്ന ഷെല്ലി ആന്റ് ഫ്രേസര്‍ക്ക് ഇത്തവണയും സ്വര്‍ണം ഉറപ്പിച്ചിരുന്നു. എന്നാല്‍ കാല്‍പാദത്തിനേറ്റ പരിക്കിനാല്‍ ജമൈക്കന്‍ ട്രയല്‍സില്‍ എലെയ്ന്‍ തോംസണിന് പിന്നിലായി 10.93 സെക്കന്റിലാണ് ഫിനിഷ് ചെയ്തിരുന്നത്.
പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ തിങ്കളാഴ്ച പുലർച്ചെയാണ്. ജമൈക്കയുടെ ഉസൈൻ ബോൾട്ടും യു.എസിന്‍റെ ജസ്റ്റിൻ ഗാട്‌ലിനും തമ്മിലാകും മത്സരം. രാവിലെ 5.30ന് സെമി ഫൈനലും 6.55ന് ഫൈനലും നടക്കും.